കുമളി ചെളിമടയ്ക്ക് സമീപം കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം
കുമളി ചെളിമടയ്ക്ക് സമീപം കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം

ഇടുക്കി: കുമളി ചെളിമടയ്ക്ക് സമീപം കാറും ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശബരിമലയില്‍ നിന്ന് കുമളിയിലേക്ക് വരികയായിരുന്ന തെലങ്കാന രജിസ്‌ട്രേഷനിലുള്ള കാറും, കുമളിയില്‍ നിന്ന് വിനോദസഞ്ചാരികളുമായി പോയ ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. തെലങ്കാന ദേവര്‍കൊണ്ട സ്വദേശികളായ ആറാം ഭരത്, പ്രശാന്ത്, അരവിന്ദ്, കിഷോര്‍ എന്നിവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന അഞ്ചുപേരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ജീപ്പിലുണ്ടായിരുന്ന നീവേലി ബാലാജി എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ജീപ്പിലുണ്ടായിരുന്ന മറ്റ് യാത്രക്കാരെ നിസാര പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






