ആശ സമര സഹായസമിതി കട്ടപ്പനയില്‍ പ്രതിഷേധ സദസ് നടത്തി
ആശ സമര സഹായസമിതി കട്ടപ്പനയില്‍ പ്രതിഷേധ സദസ് നടത്തി

ഇടുക്കി: ആശ സമര സഹായസമിതി കട്ടപ്പനയില്‍ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. 22ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിനു മുന്നോടിയായാണ് പരിപാടി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനംചെയ്തു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആശപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആശമാരുടെ അവകാശങ്ങള്‍ ഹനിക്കുന്ന സര്‍ക്കാരിനെതിരെ വീട് വീടാന്തരം പ്രചരണം നടത്തണമെന്നും ആശമാര്‍ വിചാരിച്ചാല്‍ എല്ലാ പഞ്ചായത്തുകളിലും ഇടതുപക്ഷത്തിന്റെ പരാജയം ഉറപ്പാണെന്നും തോമസ് രാജന്‍ പറഞ്ഞു. ആശാവര്‍ക്കര്‍ സരിത കെ സാബു അധ്യക്ഷയായി. ആശാവര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ ബിന്ദു മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ പ്രശാന്ത് രാജു, ടി ജെ പീറ്റര്‍, അനില്‍, രാജശേഖരന്‍, തങ്കമണി കമലഹാസന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






