കോണ്‍ഗ്രസ് ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റായി ടിബിന്‍ പി ജോര്‍ജ് ചുമതലയേറ്റു
കോണ്‍ഗ്രസ് ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റായി ടിബിന്‍ പി ജോര്‍ജ് ചുമതലയേറ്റു

ഇടുക്കി: കോണ്‍ഗ്രസ് ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റായി ടിബിന്‍ പി ജോര്‍ജ് ചുമതലയേറ്റു. യോഗം മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ നേതൃത്വത്തില്‍ കൂടുതല്‍ യുവജന പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നേതൃത്വമാറ്റം. കെഎസ്‌യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ വ്യക്തിയാണ് ടിബിന്‍ പി ജോര്‍ജ്. കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും മികച്ച നേതൃത്വപാടവം കാഴ്ചവെച്ച ടിബിനിലൂടെ ഉടുമ്പന്‍ചോലയിലെ തോട്ടം മേഖലയില്‍ നേട്ടം കൊയ്യാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. നിലവിലെ മണ്ഡലം പ്രസിഡന്റ് ബിജു ഇടുക്കാര്‍ അധ്യക്ഷനായി. സേനാപതി വേണു, ബെന്നി തുണ്ടത്തില്‍, കെ എന്‍ മണി, ജോമോന്‍ പുഷ്പകണ്ടം, പി ഡി ജോര്‍ജ്, കെ എന്‍ തങ്കപ്പന്‍, സിബി ക്ലാമറ്റം, സാന്റോച്ചന്‍ കൊച്ചുപുരക്കല്‍, ഷാജി കൊല്ലംകുഴി, തമ്പി അരുമനായകം, അഭിലാഷ് കല്ലുപാലം, ബാബു മെല്ലാലം, പാല്‍രാജ്, ജയകാന്ത്, എല്‍സമ്മ, ബാബു ഏഴുപതില്‍ചിറ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






