രാജാക്കാട്ട് പ്രചാരണ രംഗത്ത് സജീവമായി യുഡിഎഫ് സ്ഥാനാര്‍ഥികള്‍
രാജാക്കാട്ട് പ്രചാരണ രംഗത്ത് സജീവമായി യുഡിഎഫ് സ്ഥാനാര്‍ഥികള്‍
ഇടുക്കി : രാജാക്കാട്ടെ യുഡിഎഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളും ഒന്നിച്ചെത്തി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. ഇത്തവണ രാജാക്കാട് പഞ്ചായത്ത് തിരിച്ച് പിടിക്കുമെന്നും. ഒപ്പം ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വിജയം ഉറപ്പിക്കുമെന്നുമാണ് യുഡിഎഫ് പ്രതീക്ഷ. എല്‍ഡിഎഫ് പ്രചരണ രംഗത്ത് നേരത്തെ തന്നെ സജീവമായിരുന്നെങ്കിലും വൈകിയെത്തിയ യുഡിഎഫും പിന്നോട്ടില്ലാത്ത തരത്തില്‍ ഇപ്പോള്‍ സജീവമാണ്. രാജാക്കാട് ഇത്തവണ തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് കരുനീക്കങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഒന്നിച്ച് ടൗണിലെത്തി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ഥിച്ചു. ഇത്തവണ പഞ്ചായത്ത് ഭരണം തിരിച്ച് പിടിക്കുമെന്നും ജനങ്ങള്‍ ഇടത്പക്ഷത്തിന് എതിരാണെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് രാജാക്കാട് ഡിവിഷനിലെ സ്ഥാനാര്‍ത്ഥി ബാബു രാമന്‍, ബ്ലോക്ക് പഞ്ചായത്ത് രാജാക്കാട് ഡിവിഷന്‍ സ്ഥാനാര്‍ഥി സിജു മങ്കുഴി എന്നിവരും പ്രചരണത്തില്‍ പങ്കെടുത്തു.
What's Your Reaction?

