പെരിയകനാല്‍- മുട്ടുകാട് പാതയില്‍ തൊഴിലാളി വാഹനങ്ങളുടെ സാഹസികയാത്ര: നടപടിയെടുക്കാതെ മോട്ടോര്‍ വാഹനവകുപ്പ്
പെരിയകനാല്‍- മുട്ടുകാട് പാതയില്‍ തൊഴിലാളി വാഹനങ്ങളുടെ സാഹസികയാത്ര: നടപടിയെടുക്കാതെ മോട്ടോര്‍ വാഹനവകുപ്പ്
ഇടുക്കി: ജില്ലയിലെ ഏലത്തോട്ടങ്ങളിലേയ്ക്ക് തൊഴിലാളികളുമായെത്തുന്ന വാഹനത്തിലുള്ളത് 20ലേറെ പേര്‍. പെരിയകനാല്‍- മുട്ടുകാട് വഴിയാണ് 6 പേര്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ള വാഹനത്തില്‍ 20 പേരെ കുത്തിനിറച്ച് കൊണ്ടുവരുന്നത.് വാഹനത്തില്‍ തൊഴിലാളികളെ കുത്തി നിറക്കുന്നതിനൊപ്പം വാഹനത്തിന്റെ ഇരുവശങ്ങളിലും ശരീരഭാഗം മുഴവന്‍ പുറത്തേക്ക് ഇട്ട് തൂങ്ങി പിടിച്ചുമാണ് തൊഴിലാളികളെ കൊണ്ടുപോകുന്നത്. വീതി കുറഞ്ഞ വളവുകളും കുത്തിറക്കവും നിറഞ്ഞ റോഡിലൂടെയാണ് ഈ സാഹസിക യാത്ര. വളവുകള്‍ തിരിയുമ്പോള്‍ തൊഴിലാളികള്‍ തെറിച്ചുവീഴാനും അപകടത്തില്‍പെടാനും സാധ്യതയുണ്ട്. രാവിലെ 8നുള്ളില്‍ തൊഴിലാളികളെ തോട്ടങ്ങളിലെത്തിക്കാന്‍ അമിത വേഗതയിലാണ് വാഹങ്ങള്‍ സഞ്ചരിക്കുന്നത്. വാഹങ്ങള്‍ക്ക് സൈഡ് നല്‍കുമ്പോഴും വിതീ കുറഞ്ഞ റോഡിലൂടെ സഞ്ചരിക്കുമ്പോഴും കാട്ട് പടര്‍പ്പുകള്‍ ദേഹത്ത് തട്ടിയും വാഹങ്ങള്‍ തട്ടിയും അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പെര്‍മിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളാണ് ഏറെയും ഇത്തരം സാഹസിക യാത്ര നടത്തുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടര്‍ വാഹനവകുപ്പ് തയാറാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്
What's Your Reaction?

