കുട്ടിക്കാനം മരിയന്‍ കോളേജ് കാത്തലിക് യൂത്ത് മൂവ്‌മെന്റ് ക്രിസ്മസ് വിളംബര റാലി നടത്തി
കുട്ടിക്കാനം മരിയന്‍ കോളേജ് കാത്തലിക് യൂത്ത് മൂവ്‌മെന്റ് ക്രിസ്മസ് വിളംബര റാലി നടത്തി
ഇടുക്കി: കുട്ടിക്കാനം മരിയന്‍ കോളേജ് ഓട്ടണോമിക്‌സ് കാത്തലിക് യൂത്ത് മൂവ്‌മെന്റ് ക്രിസ്മസ് വിളംബര റാലി നടത്തി. ഫാ. അജോ, ഫാ. സോബിന്‍, ഫാ. തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റിലെ നൂറിലേറെ വിദ്യാര്‍ഥികളും അധ്യാപകരും മരിയന്‍ കോളേജിലെ ജീവനക്കാരും പങ്കെടുത്തു. പാമ്പനാറില്‍നിന്നാരംഭിച്ച റാലി പീരുമേട്, ഏലപ്പാറ എന്നിവിടങ്ങളില്‍ പര്യടനം നടത്തി കുട്ടിക്കാനത്ത് സമാപിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
What's Your Reaction?