കുമളിയില്‍ വന്‍ ലഹരി വേട്ട: 10 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി: കാമാക്ഷി സ്വദേശി അറസ്റ്റില്‍
കുമളിയില്‍ വന്‍ ലഹരി വേട്ട: 10 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി: കാമാക്ഷി സ്വദേശി അറസ്റ്റില്‍
ഇടുക്കി: കുമളിയില്‍ പൊലീസും ഇടുക്കി ഡാന്‍സാഫ് ടീമുംചേര്‍ന്ന് നടത്തിയ ലഹരിവേട്ടയില്‍ 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ കാമാക്ഷി പാറക്കടവ് ഇഞ്ചന്‍തുരുത്തില്‍ ബിനേഷ് ദേവ് ഇ വി(38) യെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍നിന്ന് പച്ചക്കറികയറ്റി വന്ന പിക്കപ്പ് വാനിലാണ് ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. 31 ചാക്കുകളിലായി പുകയില ഉല്‍പ്പന്നങ്ങള്‍ വാനിന്റെ അടിഭാഗത്ത് ഒളിപ്പിച്ചശേഷം മുകളില്‍ പച്ചക്കറികള്‍ നിറച്ച പെട്ടികള്‍ അടുക്കിവച്ച നിലയിലായിരുന്നു. കട്ടപ്പന, കുമളി, ചെറുതോണി, അടിമാലി മേഖലകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനാണ് എത്തിച്ചതെന്ന് പ്രതി മൊഴി നല്‍കി. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കുമളി എസ്എച്ച്ഒ അഭിലാഷ് കുമാര്‍ കെ, സിപിഒമാരായ രഞ്ജിത് ചെറിയാന്‍, നദീര്‍, മഹേന്ദ്രന്‍ എന്നിവരും ഡാന്‍സാഫ് സംഘവുമാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുന്നു.
What's Your Reaction?