‘ലൂസിഫര്‍’ സിനിമ ചിത്രീകരിച്ച പള്ളിക്കുനേരെ സാമൂഹിക വിരുദ്ധ ആക്രമണം: കല്ലറകള്‍ തകര്‍ത്തു
‘ലൂസിഫര്‍’ സിനിമ ചിത്രീകരിച്ച പള്ളിക്കുനേരെ സാമൂഹിക വിരുദ്ധ ആക്രമണം: കല്ലറകള്‍ തകര്‍ത്തു
ഇടുക്കി: ‘ലൂസിഫര്‍’ സിനിമയിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഉപ്പുതറ ചീന്തലാര്‍ സെന്റ് ആന്‍ഡ്രൂസ് സിഎസ്‌ഐ പള്ളിക്കുനേരെ സാമൂഹിക വിരുദ്ധ ആക്രമണം. സെമിത്തേരിയിലെ കല്ലറകളും ജനാലകളും തകര്‍ത്തു. ഞായര്‍ രാവിലെ കുര്‍ബാന നടത്താൻ വികാരിയും ആളുകളും പള്ളിതുറക്കാനെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.
കല്ലറകളിലെ കുരിശുകള്‍ തകര്‍ത്ത നിലയിലാണ്. ജനാലകളുടെ ചില്ലുകളും തല്ലിത്തകര്‍ത്തു. രാത്രി സ്ഥലത്ത് തമ്പടിക്കുന്നവരാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി വികാരി റവ. അരുണ്‍ ജോസഫ് പറഞ്ഞു. മുമ്പും പള്ളിക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്. ഉപ്പുതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
What's Your Reaction?

