കട്ടപ്പനയിൽ കോൺഗ്രസിൽ പടലപ്പിണക്കം: കെ സി വേണുഗോപാൽ വിഭാഗം യോഗം ചേർന്നു
കട്ടപ്പനയിൽ കോൺഗ്രസിൽ പടലപ്പിണക്കം: കെ സി വേണുഗോപാൽ വിഭാഗം യോഗം ചേർന്നു
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കട്ടപ്പനയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വിഭാഗം നഗരസഭാ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടാണ് ജില്ലാ നേതൃത്വത്തിനെതിരെ ഇവര്‍ രംഗത്തെത്തിയത്. കട്ടപ്പനയില്‍ എ,ഐ വിഭാഗങ്ങള്‍ സീറ്റ് വീതം വച്ചെടുക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെങ്കില്‍ നഗരസഭയില്‍ 20 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ഇവരുടെ തീരുമാനം. എന്നാല്‍ കട്ടപ്പനയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്ന് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ പറഞ്ഞു. അടുത്ത ദിവസം കോര്‍ കമ്മിറ്റി യോഗം ചേരും. കോണ്‍ഗ്രസില്‍ ഭിന്നതയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എ,ഐ ഗ്രൂപ്പുകള്‍ക്ക് പുറമെ കെ സി വേണുഗോപാല്‍ ഗ്രൂപ്പും കട്ടപ്പനയില്‍ ഉദയം ചെയ്തത് നേതൃത്വത്തിന് വെല്ലുവിളിയാകും. എന്നാല്‍ വരും ദിവസങ്ങളില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
What's Your Reaction?

