തങ്കമണിയില്‍ പൂരം കൊടിയേറി: ആവേശം തീര്‍ത്ത് വടംവലി മത്സരം
തങ്കമണിയില്‍ പൂരം കൊടിയേറി: ആവേശം തീര്‍ത്ത് വടംവലി മത്സരം

ഇടുക്കി: ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍(സിഐടിയു) തങ്കമണിയില്‍ വന്‍ പൊതുജന പങ്കാളിത്തത്തോടെ വടംവലി മത്സരം നടത്തി. എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു. വിവിധ ജില്ലകളില്‍നിന്നായി പ്രമുഖ ടീമുകള്‍ മത്സരിച്ചു. മലപ്പുറം വളാഞ്ചേരി കവിത വെങ്ങാട് ടീം ജേതാക്കളായി. 14 എവര്‍റോളിങ് ട്രോഫികളും 25,021 രൂപയും സമ്മാനമായി നല്‍കി. രണ്ടാം സ്ഥാനക്കാരായ ഇടപ്പാള്‍ ആഹാ ഫ്രണ്ട്‌സ് ടീമിന് 7 ട്രോഫികളും 20,021 രൂപയും മൂന്നാംസ്ഥാനം നേടിയ വെള്ളിലാംകണ്ടം ന്യൂ സെവന്‍സ് ടീമിന് 15021 രൂപയും ട്രോഫികളും നാലാം സ്ഥാനക്കാരായ പൂമാംകണ്ടം ക്രിസ്ത്യന്‍ ബ്രദേഴ്‌സിന് ട്രോഫികളും 10,021 രൂപയും നല്‍കി. 16 വരെ സ്ഥാനങ്ങളിലെത്തിയ ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ഉദ്ഘാടന യോഗത്തില്‍ രക്ഷാധികാരി എം വി ജോര്‍ജ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സബാസ്റ്റ്യന്‍, പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, തങ്കമണി എസ്എച്ച്ഒ എം പി എബി, തങ്കമണി സഹകരണ ആശുപത്രി പ്രസിഡന്റ് കെ യു വിനു, ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് പി ജെ ബിനോയി, ട്രഷറര്‍ ഷൈജു കൊട്ടാരം എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ എസ്എച്ച്ഒ എബി എം പി സമ്മാനദാനം നിര്‍വഹിച്ചു.
What's Your Reaction?






