അയ്യപ്പന്‍കോവിലില്‍ കുടുംബശ്രീ വിഷു വിപണന മേള ആരംഭിച്ചു
അയ്യപ്പന്‍കോവിലില്‍ കുടുംബശ്രീ വിഷു വിപണന മേള ആരംഭിച്ചു

ഇടുക്കി: അയ്യപ്പന്‍കോവിലില്‍ കുടുംബശ്രീയുടെ വിഷു വിപണന മേള പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജെഎല്‍ജി അംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷ രഹിതമായ പച്ചക്കറികളാണ് ഇവിടെ വിപണനം നടത്തുന്നത്. വൈസ് പ്രസിഡന്റ് മനു കെ ജോണ്‍, പഞ്ചായത്തംഗങ്ങളായ സുമോദ് ജോസഫ്, ഷൈമോള്‍ രാജന്‍, നിഷ വിനോജ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രജിത ഷാജന്‍, പഞ്ചായത്ത് സെക്രട്ടറി അജി ടി ആര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






