സിഐഎസ്‌സിഇ ദേശീയ തായ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി ഓക്‌സീലിയം സ്‌കൂള്‍
സിഐഎസ്‌സിഇ ദേശീയ തായ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി ഓക്‌സീലിയം സ്‌കൂള്‍

ഇടുക്കി: മഹാരാഷ്ട്ര, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന സിഐഎസ്‌സിഇ ദേശീയ തായ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ കട്ടപ്പന ഓക്‌സീലിയം സ്‌കൂളിന് മികച്ച നേട്ടം. മഹാരാഷ്ട്രയില്‍ നടന്ന പെണ്‍കുട്ടികളുടെ ചാമ്പ്യന്‍ഷിപ്പില്‍ ദേവന്ദന എം, അന്ന റോസ് ജേക്കബ്, ഐവ ബോബി എന്നിവര്‍ വെങ്കല മെഡല്‍ നേടി. തിരുപ്പൂരില്‍ നടന്ന ആണ്‍കുട്ടികളുടെ ചാമ്പ്യന്‍ഷിപ്പില്‍ അഭിഷേക് ബിജു വെള്ളി മെഡലും ഡിയോണ്‍ അനില്‍ ഏബ്രഹാം വെങ്കല മെഡലും നേടി. മാസ്റ്റര്‍ രജീഷ് ടി രാജുവിന്റെ ശിക്ഷണത്തിലാണ് ഈ വിദ്യാര്‍ഥികള്‍ ദേശീയ തലത്തില്‍ വിജയം നേടിയത്.
What's Your Reaction?






