അടിമാലി ചിന്നപ്പാറക്കുടി റോഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു
അടിമാലി ചിന്നപ്പാറക്കുടി റോഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു

ഇടുക്കി: അടിമാലിക്ക് സമീപം ചിന്നപ്പാറക്കുടി റോഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ചിന്നപ്പാറക്കുടി മേഖലയില്‍ നിന്ന് അടിമാലി ടൗണിലേക്ക് കുട്ടികളുമായി വരുന്നതിനിടെ ഇറക്കത്തില്‍ വച്ച് ജീപ്പ് റോഡരികിലെ മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികളെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി ഗവ. ഹൈസ്‌ക്കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ ഒരുകുട്ടിയെ വിദഗ്ദ്ധ ചികിത്സക്കായി കൊണ്ടുപോയി. അടിമാലി പൊലീസ് തുടര്‍ നടപടി സ്വീകരിച്ചു.
What's Your Reaction?






