കാമാക്ഷി പഞ്ചായത്തില്‍ സംരംഭകത്വ പരിശീലന ക്യാമ്പ് നടത്തി
കാമാക്ഷി പഞ്ചായത്തില്‍ സംരംഭകത്വ പരിശീലന ക്യാമ്പ് നടത്തി

ഇടുക്കി: കാമാക്ഷി പഞ്ചായത്തും സിഡിഎസ് യൂണിറ്റും ചേര്‍ന്ന് ടെയ്‌ലറിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങില്‍ സംരംഭകത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല അസൂത്രണ വികസന സമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷന്‍ സെല്ലാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മിനി സി.ആര്‍. മുഖ്യപ്രഭാഷണം നടത്തി. കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, നെടുങ്കണ്ടം പോളിടെക്‌നിക്ക് മനേജര്‍ ജയന്‍ .പി വിജയന്‍ പദ്ധതി വിശദീകരണം നടത്തി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ലിസി മാത്യു, നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ അരുണ്‍ തോമസ്, അര്‍ജുന്‍ രാജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






