വാഴത്തോപ്പ് പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
വാഴത്തോപ്പ് പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തില്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായി വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്ര മോള്‍ ജിന്നി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ കാലപ്പഴക്കം ബാധിച്ച ബില്‍ഡിങ് മാറ്റി സ്ഥാപിക്കുക, ഭൂമിയാംകുളത്ത് ടര്‍ഫ് കോര്‍ട്ട് നിര്‍മിക്കുക, ലഹരിയല്‍നിന്ന് കുട്ടികളെയും യുവജനങ്ങളെയും സംരക്ഷിക്കുന്നതിനുവേണ്ടി കൂടുതല്‍ മിനി സ്റ്റേഡിയങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ നിര്‍മിക്കുക, അഗ്രോ ക്ലിനിക്ക്, വെറ്ററിനറി പോളി ക്ലിനിക്, ഫുഡ് ലബോറട്ടറി, ഭൂമിയാംകുളം സ്റ്റേഡിയം പാറയില്‍ വാച്ച് ടവര്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പ്രധാനമായും ചര്‍ച്ചയായത്. പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷയായി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി പി സലിം മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്തംഗങ്ങളായ പി കെ ബിജു, വൈസ് പ്രസിഡന്റ് സെലിന്‍ വി എം, പ്രഭാ തങ്കച്ചന്‍, സിജി ചാക്കോ, റിന്‍സി സിബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?