സഞ്ചരികളുടെ മനം നിറച്ച് ഇടുക്കി ജില്ലയിലെ മണക്കയം
സഞ്ചരികളുടെ മനം നിറച്ച് ഇടുക്കി ജില്ലയിലെ മണക്കയം

പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങളും പുഴകളും കൊണ്ട് അനുഗ്രഹീതമാണ് ഇടുക്കി. ചിലതൊക്കെ മഴക്കാലത്ത് കലി തുള്ളിയൊഴുകുമെങ്കിലും വേനലില്‍ വറ്റി വരളും. എന്നാല്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും ജലസമൃദ്ധമായ ഉടുമ്പന്നൂര്‍ വേളൂര്‍ പുഴയിലെ മണക്കയം ഇവയില്‍ നിന്ന് വ്യത്യസ്ഥമാണ്. ശക്തമായ മഴക്കാലത്തൊഴികെ ബാക്കി സമയങ്ങളിൽ സ്വിമ്മിങ് പൂളിലെന്ന പോലെ വെള്ളം കിടക്കുന്നതിനാല്‍ ഇവിടം താരതമ്യേന അപകടം കുറഞ്ഞയിടം കൂടിയാണെന്ന് അറിയപ്പെടുന്നു.ഇടുക്കി വനത്തിന്റെ നിബിഡതയില്‍ നിന്നും ഉത്ഭവിച്ച് കല്ലിലും പാറക്കൂട്ടങ്ങളിലും തട്ടി പതഞ്ഞൊഴുകിയെത്തുന്ന വേളൂര്‍ പുഴ കാണുന്നത് വിസ്മയകരമായ കാഴ്‌ചയാണ്. പുഴയുടെ ഇരുവശവും ആകാശം മുട്ടി നില്‍ക്കുന്ന പടുകൂറ്റന്‍ മരങ്ങളും . പക്ഷികളും ചീവീടുകളും ഉള്‍പ്പെടെ ചെറു ജീവികളുടെ നിലയ്ക്കാത്ത ശബ്ദവും കേള്‍ക്കാം. മണക്കയത്തെത്തിയാല്‍ കാത്തിരിക്കുന്നത് ഏവരുടേയും മനം മയക്കും കാഴ്ചകളാണ്.തൊടുപുഴ - മലയിഞ്ചി റൂട്ടിലെ ആള്‍ക്കല്ലിന് സമീപത്താണ് മണക്കയം. വലിയ മഴയില്‍ കര കവിയുമെങ്കിലും അല്ലാത്തപ്പോള്‍ സ്വിമ്മിങ് പൂളിലെന്ന പോലെ ഒരേ ലെവലിലാണ് വെള്ളം. മറ്റിടങ്ങളെ അപേക്ഷിച്ച് അപകട രഹിതമായത് കൊണ്ട് കുളിക്കാനും നീന്താനും നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്.വനം വകുപ്പിന്റെ വേളൂര്‍ കൂപ്പിന് നടുവില്‍ കൂടിയാണ് പുഴയൊഴുകുന്നത്. ഇരുകരകളിലും ജനവാസവുമുണ്ട്. മണക്കയത്തിന് സമീപത്തായി ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച പാലമുണ്ട്. പുഴയുടെ ദൂരക്കാഴ്ചകള്‍ ആസ്വദിക്കാനാവും വിധമാണ് പാലത്തിന്റെ നിര്‍മ്മാണം. കുറച്ച് കൂടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാവും
What's Your Reaction?






