കളി ചിരിയും സമ്മാനങ്ങളുമായി മരിയൻ കോളജ് വിദ്യാർത്ഥികളുടെ ഔട്ട് റീച്ച് പ്രോഗ്രാം
കളി ചിരിയും സമ്മാനങ്ങളുമായി മരിയൻ കോളജ് വിദ്യാർത്ഥികളുടെ ഔട്ട് റീച്ച് പ്രോഗ്രാം

കുട്ടിക്കാനം : കളി ചിരിയും സമ്മാനങ്ങളുമായി കുരുന്നുകൾക്ക് നല്ല ദിനം സമ്മാനിച്ച് കുട്ടിക്കാനം മരിയൻ കോളജ് വിദ്യാർത്ഥികളുടെ ഔട്ട് റീച്ച് പ്രോഗ്രാം. ബി.ബി.എ ഒന്നാം വർഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി കാളക്കെട്ടി ഗവ.ട്രൈബൽ എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ കൊച്ചു കുട്ടികൾക്കായി കലാപരിപാടികളും സമ്മാന വിതരണവും നടന്നു.
പരിപാടികൾക്ക് ഫാക്കൽറ്റി അഡ്വൈസർ ഡോ: റിജോ ഗ്രേഷ്യസ്, അസി.പ്രൊഫസർ ഡാനിമോൾ ഡാനിയേൽ, സ്കൂൾ ഇൻ ചാർജ് ടിനോ വർഗീസ്, അനിത ചാക്കോ, സാന്ദ്ര വിജേഷ്, രേഷ്മ വിഷ്ണു എന്നിവർ നേതൃത്വം നൽകി.
What's Your Reaction?






