റോട്ടറി ക്ലബ് ഓഫ് അണക്കരയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം
റോട്ടറി ക്ലബ് ഓഫ് അണക്കരയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം

ഇടുക്കി: റോട്ടറി ക്ലബ് ഓഫ് അണക്കരയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നടത്തി. ചക്കുപള്ളം മാധവന്‍കാനത്ത് നടന്ന ചടങ്ങില്‍ മുന്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ബേബി ജോസഫ് താക്കോല്‍ കൈമാറി. റോട്ടറി ക്ലബ്ബ് നടപ്പിലാക്കുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് ഹൈറേഞ്ച് മേഖലയില്‍ 19 വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്. ഇതിലെ ആദ്യ വീടിന്റെ താക്കോല്‍ ദാനമാണ് മാധവന്‍കാനത്ത് നടന്നത്. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സാബു വയലിന്‍ ചടങ്ങില്‍ അധ്യക്ഷതനായി. റോട്ടറി ക്ലബ്ബ് ഭാരവാഹികളായ യൂനുസ് സിദ്ദിഖ്, തോമസ് ജോസഫ്, ചക്കുപള്ളം പഞ്ചായത്തംഗം സുരേന്ദ്രന്‍ മാധവന്‍, റോട്ടറി ക്ലബ്ബ് സെക്രട്ടറി സാബു കെ തോമസ്, വി ടി വിജയന്‍, റെജി മടുക്കാവുങ്കല്‍, മാണി ഇരുമേട, ജോമി പയ്യേലുമുറി, രാജേഷ് എ എന്‍, ജോബിന്‍സ് പാനോസ്, ബെന്നി ജോണ്‍, രാജേഷ് കുമാര്‍, റോയ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. എട്ട് ലക്ഷം രൂപ ചെലവില്‍ നാലുമാസം കൊണ്ടാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. താക്കോല്‍ദാന ചടങ്ങിന് അനില്‍ വാണിയപുരയ്ക്കല്‍, ബിജോ ചാണ്ടി, രഞ്ജിത്ത് സി ജെ, ബിജു മുക്കേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






