വണ്ടന്‍മേട് പഞ്ചായത്ത് വിദ്യാഭ്യാസ അവാര്‍ഡ് ദാനം
വണ്ടന്‍മേട് പഞ്ചായത്ത് വിദ്യാഭ്യാസ അവാര്‍ഡ് ദാനം

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്ത് വിദ്യാഭ്യാസ അവാര്‍ഡ് ദാനം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അധ്യക്ഷയായി. പഞ്ചായത്ത് പരിധിയിലുള്‍പ്പെട്ട യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡര്‍, എസ്എസ്എല്‍സി, +2 വിജയികള്‍ എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അവാര്‍ഡ് വിതരണം ചെയ്തു. സ്‌പൈസ് ബോര്‍ഡിന്റെ മികച്ച ഏലം കര്‍ഷകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ എം. ചിന്നത്തമ്പി, സാമൂഹ്യ പ്രവര്‍ത്തകനായ കെ.രാജീവ് കുറുവന്താനം, മാസ് എന്റര്‍പ്രൈസസ് എം ഡി ജോസ് എന്നിവരെയും അനുമോദിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സെല്‍വി ശേഖര്‍, പഞ്ചായത്തംഗങ്ങളായ രാജാ മാട്ടുക്കാരന്‍, ജി.പി.രാജന്‍, ഷൈനി റോയി, അന്നമ്മ ജോണ്‍സണ്‍, സന്ധ്യാ രാജ, ജോസ് മാടപ്പള്ളില്‍, സിസിലി സജി, സൂസന്‍ ജേക്കബ്, സത്യമുരുകന്‍ എന്നിവര്‍ സംസാരിച്ചു.കെ.കുമാര്‍, രാജു ബേബി, സി.കണ്ണന്‍, പ്രേം നിര്‍മ്മല്‍ എസ്. പി. തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






