അടിമാലി-കുമളി ദേശീയപാത രണ്ടാംഘട്ട വികസനം ഉടന്‍: നിർമാണച്ചെലവ് 800 കോടി: ജില്ലയുടെ വികസനത്തിന് കുതിപ്പേകും
അടിമാലി-കുമളി ദേശീയപാത രണ്ടാംഘട്ട വികസനം ഉടന്‍: നിർമാണച്ചെലവ് 800 കോടി: ജില്ലയുടെ വികസനത്തിന് കുതിപ്പേകും

ജില്ലയിലെ പ്രധാന ടൗണുകളായ അടിമാലിയേയും കുമളിയേയും ബന്ധിപ്പിച്ച് ഹൈറേഞ്ചിന്റെ വാണിജ്യ തലസ്ഥാനമായ കട്ടപ്പനയിലൂടെ കടന്നുപോകുന്ന ദേശീയപാത മുഖംമിനുക്കുന്നു. രണ്ടാംഘട്ട വികസനത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ടാറിങ്ങിനും ഐറിഷ് ഓട, കലുങ്കുകള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മാണവും ഉള്‍പ്പെടെ 800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്ഥലം ഏറ്റെടുക്കലിനുമാത്രം 484 കോടി രൂപ ചെലവഴിക്കും. രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ അടിമാലി മുതല്‍ കുമളി വരെയുള്ള ദൂരം 77 കിലോമീറ്ററായി കുറയുമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നു. 30 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കും. 10 മീറ്റര്‍ വീതിയിലാണ് ടാറിങ്. പരമാവധി വളവുകള്‍ ഇല്ലാതാക്കി ആവശ്യമായ സ്ഥലങ്ങളില്‍ പാലങ്ങളും നിര്‍മിക്കും. പരമാവധി വേഗത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
വര്‍ഷങ്ങളായുള്ള ഹൈറേഞ്ചുകാരുടെ കാത്തിരിപ്പിനൊടുവില്‍ 2016-ലാണ് അടിമാലി- കുമളി ദേശീയപാത അനുവദിച്ചത്. 2016-17 സാമ്പത്തികവര്‍ഷം 100 കോടി രൂപ മുതല്‍മുടക്കില്‍ ദേശീയപാത യാഥാര്‍ഥ്യമായി. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെയും ചെറുടൗണുകളുടെയും വികസനത്തിന് ദേശീയപാത പ്രധാന പങ്കുവഹിച്ചു. വിനോദസഞ്ചാരികള്‍ക്ക് വേഗത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ പാത സഹായകരമാകുന്നു. ആനവിലാസം ഉള്‍പ്പെടെയുള്ള അവികസിത മേഖലകളും വികസനത്തിലേക്ക് കുതിച്ചു. വ്യാപാര, വ്യവസായ, കാര്‍ഷിക മേഖലകളുടെ മുന്നേറ്റവും ദേശീയപാതയുടെ വരവോടെ യാഥാര്‍ഥ്യമായി. കാര്‍ഷിക, തോട്ടം മേഖലകളിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്കും നവ്യാനുഭവമാണ്.
രണ്ടാംഘട്ട നവീകരണത്തോടെ ടൗണുകളുടെ വികസനത്തിനു കുതിപ്പേകുമെന്ന് ഉറപ്പാണ്. വിനോദസഞ്ചാര വികസനത്തിനും ദേശീയപാത മുഖ്യപങ്ക് വഹിക്കുന്നു. എറണാകുളം ഉള്‍പ്പെടെയുള്ള മറ്റ് ജില്ലകളിലേക്ക് പോകാനും ആളുകള്‍ ഈ പാതയെയാണ് പ്രധാനമായി ആശ്രയിക്കുന്നത്.
What's Your Reaction?






