ഇടിമിന്നലേറ്റ് റോഡ് രണ്ടായി പിളർന്നു
ഇടിമിന്നലേറ്റ് റോഡ് രണ്ടായി പിളർന്നു

മേരിഗിരി കുപ്പച്ചാം പടി റോഡിൽ ശക്തമായ ഇടിമിന്നലിൽ റോഡ് രണ്ടായി പിളർന്നു. കഴിഞ്ഞ രാത്രി പതിനൊന്നരയോടു കൂടിയാണ് സംഭവം. സമീപത്ത് നിന്നിരുന്ന മരങ്ങളും ഇടിമിന്നലേറ്റ് കരിഞ്ഞു. കനത്ത മഴയാണ് പ്രദേശത്തുണ്ടായതെന്നും നാട്ടുകാർ. വലിയ സ്ഫോടന ശബ്‌ദത്തോടു കൂടിയാണ് മിന്നൽ ഉണ്ടായത്. കനത്ത മഴയാണ് ജില്ലയിലെ മലയോര മേഖലയിൽ കഴിഞ്ഞ രാത്രിയിൽ ഉണ്ടായത് മഴക്കൊപ്പം എത്തിയ ഇടിമിന്നലിൽ വ്യാപകമായ നാശനഷ്ടവും ഉണ്ടായിട്ടുണ്ട് പുലർച്ചെ നാട്ടുകാർ എത്തിയാണ് റോഡിലെ കുഴിമൂടിയത്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കനത്ത ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
What's Your Reaction?






