തൊടുപുഴ -പുളിയന്‍മല സംസ്ഥാനപാതയോരത്തെ മരങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണി
തൊടുപുഴ -പുളിയന്‍മല സംസ്ഥാനപാതയോരത്തെ മരങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണി

ഇടുക്കി: തൊടുപുഴ -പുളിയന്‍മല സംസ്ഥാനപാതയോരത്തെ മരങ്ങള്‍ വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു. കുളമാവ് മുതല്‍ കലേ്രക്ടറ്റ് വരെയുള്ള ഭാഗത്താണ് ചെറുതും വലുതുമായ മരങ്ങള്‍ അപകടാവസ്ഥയിലുള്ളത്. മഴക്കാലത്ത് ബലക്ഷയമുള്ള മരങ്ങള്‍ ഒടിഞ്ഞുവീഴുന്നത് പതിവാണ്. ഇങ്ങനെ സംഭവിച്ചാല്‍ റോഡില്‍ ഗതാഗതം തടസമുണ്ടാകും. ജില്ലാ ആസ്ഥാനത്തുനിന്ന് തൊടുപുഴ മേഖലയിലേക്കുള്ള ഏക ഗതാഗത മാര്‍ഗമായ റോഡിന്റെ വശങ്ങളിലെ വൃക്ഷങ്ങള്‍ മുറിച്ചു മാറ്റാന്‍ വനം വകുപ്പ് തയാറാകുന്നില്ല. മഴക്കാലമെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പൊതുമരാമത്ത് വകുപ്പും റവന്യു -വനം വകുപ്പുകളും സംയുക്ത പരിശോധന നടത്തുകയും ബലക്ഷയമുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






