ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായ ബസ് ജീവനക്കാര്‍ക്ക് ആദരവുമായി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായ ബസ് ജീവനക്കാര്‍ക്ക് ആദരവുമായി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം

ഇടുക്കി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ആദരവുമായി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ചടങ്ങ് കട്ടപ്പന ട്രാഫിക് എസ്.ഐ ടി ബിജു ഉദ്ഘാടനം ചെയ്തു. ബസിനുള്ളില്‍ കുഴഞ്ഞ് വീണ യാത്രക്കാരനെ ബസില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഉപ്പുതറ- കട്ടപ്പന നെടുങ്കണ്ടം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ക്യൂന്‍മേരി ബസിലെ ജീവനക്കാരായാ ചാള്‍സ് സെബാസ്റ്റ്യന്‍, ഷിജു മോഹന്‍ ബസിനുള്ളില്‍ വച്ച് ശാരീരിക അവശത അനുഭവപ്പെട്ട വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിച്ച ജയ്കൃഷ്ണ ബസിലെ ജീവനക്കാരായ ലിബു മാത്യു, ഷൈജു. ബെക്കപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ കിടന്ന ദമ്പതികളെ ആശുപത്രിയിലെത്തിച്ച സി.എം.എസ് ബസിലെ ജീവനക്കാരായ സുരോഷ് തൊട്ടിയില്‍ ,അഭിലാഷ് പീറ്റര്‍ എന്നിവര്‍ക്കാണ് ആദരവ് നല്‍കിയത്. ഹൈറേഞ്ച് ബസ് സൗഹൃദ സംഘം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ഭാരവാഹികളായ ശ്രീകാന്ത് രവീന്ദ്രന്‍ , മധുസൂധനന്‍നായര്‍ ടി കെ , രാജേഷ് കീഴേവീട്ടില്‍ ,ചന്ദ്രശേഖരന്‍ , മനു പി വിനോദ് എന്നിവരും പങ്കെടുത്തു. ജയ്കൃഷ്ണ ബസിലെ ജീവനക്കാരെ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ഭാരവാഹികളായ മധുസൂധനന്‍നായര്‍ ടി .കെ, ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.
What's Your Reaction?






