കട്ടപ്പന മര്‍ച്ചന്റ്‌സ് വനിതാ യൂണിറ്റ് പൊതുയോഗം
കട്ടപ്പന മര്‍ച്ചന്റ്‌സ് വനിതാ യൂണിറ്റ് പൊതുയോഗം

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് വനിതാ യൂണിറ്റ് 2022 - 24 ദ്വൈവാര്‍ഷിക പൊതുയോഗം നടന്നു. വനിതാ വിങ് ജില്ലാ പ്രസിഡന്റ് ആന്‍സി ജെയിംസ് ഉദ്ഘാടനം ചെയ്തു. 2007ല്‍ ആണ് കട്ടപ്പന മര്‍ച്ചന്റ് അസോസിയേഷന്റ് കീഴില്‍ വനിതാ വിങ് പ്രവര്‍ത്തനം ആരംഭിച്ചത്. ആഗ്‌നസ് ജോസ് അധ്യക്ഷയായി. കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റും കാരുണ്യ കുടുംബ സഹായ പദ്ധതി ജില്ലാ ചെയര്‍മാനുമായ സിബി കൊല്ലംകുടി കാരുണ്യ പദ്ധതി വിശദീകരണം നടത്തി. കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് എം കെ തോമസ്, ജനറല്‍ സെക്രട്ടറി കെ.പി ഹസന്‍, ട്രഷറര്‍ സാജന്‍ ജോര്‍ജ് ,ബ്ലോക്ക് സെക്രട്ടറി ജോഷി കുട്ടട ,യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോന്‍ ജോസ് , വനിതാ വിങ് സെക്രട്ടറി റോസമ്മ മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 2024 - 26 വര്‍ഷത്തേക്കുള്ള 17 അംഗ ഭാരവാഹികളെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി മുംതാസ് ഇബ്രാഹിമും ജനറല്‍ സെക്രട്ടറിയായി റോസമ്മ മൈക്കിളും ട്രഷററായായി ജമീല ലത്തീഫും തെരഞ്ഞെടുക്കപ്പെട്ടു.
What's Your Reaction?






