പോഷണ്‍ മാ പദ്ധതിയുടെ സമാപന സമ്മേളനം
പോഷണ്‍ മാ പദ്ധതിയുടെ സമാപന സമ്മേളനം

ഇടുക്കി: വനിതാ ശിശുവികസന വകുപ്പിന്റെയും ഇടുക്കി ഐസിഡിഎസിന്റെയും നേതൃത്വത്തില്‍ നടന്നുവന്നിരുന്ന 'പോഷണ്‍ മാ പദ്ധതിയുടെ സമാപന സംഗമം നടന്നു. തടിയമ്പാട് കമ്യൂണിറ്റിഹാളില്‍ സംഘടിപ്പിച്ച പരിപാടി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് ഉദഘാടനം ചെയ്തു. ദൈനംദിന ജീവിതത്തില്‍ പോഷകാഹാരങ്ങളുടെ പ്രാധാന്യവും ഉപയോഗവും സംബന്ധിച്ച് സമൂഹത്തിന് അവബോധം നല്‍കുന്നതിനായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രത്യേക പദ്ധതിയാണ് പോഷന്‍ മാ. പരിപാടിയോടനുബന്ധിച്ച് തടിയമ്പാട് ടൗണില്‍ വിളംബരജാഥയും, ഫ്‌ളാഷ് മോബും, വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തില്‍ വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഫുഡ് ഫെസ്റ്റും, കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷാ മോഹന്‍, ഡിറ്റാജ് ജോസഫ്, ആലീസ് വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സബീര്‍, പ്രോഗ്രാം ഓഫീസര്‍ മഞ്ജു പി വി , ഇടുക്കി സിഡിപി ഒ ഷിജിമോള്‍ കെ.എസ്. ദേവികുളം സി.ഡി.പി ഒ മേഴ്‌സി എ.എ. പഞ്ചായത്ത് അംഗങ്ങളായ ആലീസ് ജോസ്, ഏലിയാമ്മ ജോയി അജേഷ് , നൗഷാദ് സിജിചാക്കോ നിമ്മി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






