മൂന്നാർ ദൗത്യത്തിനെതിരെ നിരാഹാര സമരം ആരംഭിച്ച് നാട്ടുകാർ
മൂന്നാർ ദൗത്യത്തിനെതിരെ നിരാഹാര സമരം ആരംഭിച്ച് നാട്ടുകാർ

മൂന്നാർ ദൗത്യത്തിനെതിരെ ചിന്നക്കനാലിൽ നാട്ടുകാർ നിരാഹാര സമരം ആരംഭിച്ചു. കൈയേറ്റം ഒഴുപ്പിയ്ക്കലിന്റെ പേരിൽ കർഷകരെ കുടിയിറക്കുന്നതിനെതിരെയാണ് സമരം. ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് റിലെ സമരം ആരംഭിച്ചിരിയ്ക്കുന്നത്
ചിന്നക്കനാലിലെ കർഷകരെ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഭൂ സംരക്ഷണ സമിതി റിലെ നിരാഹാര സമരം ആരംഭിച്ചിരിയ്ക്കുന്നത്. മൂന്നാർ ദൗത്യത്തിന്റെ മറവിൽ കുടിയേറ്റ കർഷകരെ കുടിയിറക്കാനുള്ള നിക്കത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. കുടിയിറക്ക് നീക്കം അവസാനിപ്പിയ്ക്കുക, കർഷകരെ കൈയേറ്റകാരായി ചിത്രീകരിയ്ക്കാനുള്ള ഉദ്യോഗസ്ഥ നീക്കം അവസാനിപ്പിക്കുക, സിങ്കുകണ്ടത്തെ ആരാധനാലയങ്ങൾ ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കം അവസാനിപ്പി, ഡിജിറ്റൽ സർവേയിൽ പട്ടയമില്ലാത്ത ഭൂമി കർഷകരുടെ പേരിൽ രേഖപെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സിങ്കുകണ്ടത് ഒരുക്കിയിരിയ്ക്കുന്ന സമര പന്തലിലാണ് സമരം നടക്കുന്നത്. നിലവിൽ സമര രംഗത്തുള്ള 12 കുടുംബങ്ങൾ പങ്കെടുക്കും
What's Your Reaction?






