സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് നടത്തി
സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് നടത്തി

ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് നടത്തി. സെന്റ് ജോണ്‍സ് ജനറല്‍ മാനേജര്‍ ജേക്കബ് കോര ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഡിവൈഎസ്പി ഓഫീസിനുകീഴിലുള്ള സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥകര്‍ക്കായാണ് ക്ലാസ് നടത്തിയത്. അപകടസ്ഥലത്ത് ഓടിയെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പ്രഥമ ശുശ്രൂഷ ചെയ്യുന്നതിനുള്ള സാഹചര്യം കൂടുതലായും ഉണ്ടാകാറുള്ളത്. ഇത് മനസ്സിലാക്കിയാണ് ആശുപത്രി അധികൃതര്‍ പരിശീലന പരിപാടി നടത്താന്‍ തീരുമാനിച്ചത്. അടിയന്തിരഘട്ടങ്ങള്‍ നേരിടുന്ന ഏതൊരു വ്യക്തിക്കും ജീവന്‍ നിലനിര്‍ത്തുന്നതിനും, അവസ്ഥ വഷളാകുന്നത് തടയുന്നതിനും, മെഡിക്കല്‍ സേവനങ്ങള്‍ എത്തുന്നതുവരെ സുഖം പ്രാപിക്കുന്നതിനുമുള്ള പ്രഥമവും ഉടനടിയുള്ളതുമായ സഹായങ്ങളേക്കുറിച്ച് വിശദമായി ക്ലാസില്‍ സംസാരിച്ചു. റോഡപകടങ്ങള്‍, വെള്ളത്തില്‍ വീഴല്‍, പുക ശ്വസിക്കല്‍, പാമ്പുകടി, ഇടിമിന്നലേക്കല്‍, തീപ്പൊള്ളല്‍ തുടങ്ങി ഏത് അപകടം നടന്നാലും ആദ്യം സ്ഥലത്തെത്തുന്നയാളാണ് പ്രഥമശുശ്രൂഷ നല്‍കേണ്ടത്. പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ പിആര്‍ഒ കിരണ്‍ ജോര്‍ജ് തോമസ്, ബിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






