കേരള കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം പ്രവര്‍ത്തക യോഗം ചേര്‍ന്നു
കേരള കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം പ്രവര്‍ത്തക യോഗം ചേര്‍ന്നു

ഇടുക്കി: കേരള കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം പ്രവര്‍ത്തക യോഗവും സ്വീകരണയോഗവും ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ലബ്ബക്കടയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനും കോട്ടയം എംപി യുമായ കെ. ഫ്രാന്‍സീസ് ജോര്‍ജിന് സ്വീകരണം നല്‍കി. അദ്ദേഹം ഇടുക്കിയുടെ എം പി ആയിരുന്നപ്പോഴും ഇപ്പോഴും ഇടുക്കിയുടെ വികസനത്തിന് നേതൃത്വം വഹിക്കുന്ന നേതാവാണ് ഫ്രാന്‍സീസ് ജോര്‍ജ്. കോട്ടയം എം പി ആയതിന് ശേഷവും ജില്ലയോട് കാണിക്കുന്ന മമത മറ്റ് നേതാക്കള്‍ക്കും മാതൃകയാണ്. ജില്ലയുടെ വികസനത്തിന് താന്‍ എന്നും ഒപ്പമുണ്ടാകുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സാവിയോ പള്ളിപ്പറമ്പില്‍ അധ്യക്ഷനായി. അഡ്വ. തോമസ് പെരുമന, നോബിള്‍ ജോസഫ്, ഫിലിപ്പ് മലയാറ്റ്, വര്‍ഗീസ് വെട്ടിയാങ്കല്‍, ജോണി എട്ടിയില്‍, സന്ധ്യ ജയന്‍, ജോസഫ് മറ്റപ്പള്ളി, അഗസ്റ്റിന്‍ , ബെന്നി പറപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






