ഭൂനിയമ ഭേദഗതി ചട്ടം: കര്‍ഷക കോണ്‍ഗ്രസ് പദയത്ര നടത്തി
ഭൂനിയമ ഭേദഗതി ചട്ടം: കര്‍ഷക കോണ്‍ഗ്രസ് പദയത്ര നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. കരിമ്പനില്‍ നിന്നാരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യുവിന് പതാക കൈമാറിക്കൊണ്ട് എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി നിര്‍വഹിച്ചു. ഭൂനിമയമ ഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കുക, വന്യജീവി ആക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, സിഎച്ച്ആര്‍ പ്രശ്‌നം പരിഹരിക്കുക, ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ച 18000 കോടി രൂപയുടെ ഇടുക്കി പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പദയാത്ര സംഘടിപ്പിച്ചത്. ചെറുതോണിയില്‍ നിന്നാരംഭിച്ച പദയാത്രയുടെ സമാപന സമ്മേളനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭൂപരിഷ്‌കരണ നിയമത്തിലൂടെയും ചട്ടം ഭേദഗതിയിലൂടെയും ജില്ലയിലെ ജനങ്ങളെ ഏറ്റവുമധികം ദ്രോഹിക്കുന്ന നടപടികളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഓണസമ്മാനമായി ഇടുക്കിക്ക് നല്‍കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലക്കല്‍ അധ്യക്ഷനായി. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കെപിസിസി ഭാരവാഹികളായ തോമസ് രാജന്‍, അഡ്വ. എം കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടോമി പാലക്കല്‍ അധ്യക്ഷനായി. എം എന്‍ ഗോപി, റോയി കെ. പൗലോസ്, എ. പി. ഉസ്മാന്‍, അഡ്വ. ജോയി തോമസ്, ഡിസിസി ജനറല്‍ സെക്രട്ടറി എം.ഡി. അര്‍ജുനന്‍, കര്‍ഷക കോണ്‍ഗ്രസ സംസ്ഥാന സെക്രട്ടറി കെ.എം. എബ്രഹാം, നേതാക്കളായ ജോയി വര്‍ഗീസ്, സൂട്ടര്‍ ജോര്‍ജ്, തങ്കച്ചന്‍ കാരക്കാവയലില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






