കല്ലാര്‍ പാലത്തിലെ വെള്ളക്കെട്ട് വാഹന യാത്രക്കാര്‍ക്ക് ഭീഷണി
കല്ലാര്‍ പാലത്തിലെ വെള്ളക്കെട്ട് വാഹന യാത്രക്കാര്‍ക്ക് ഭീഷണി

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ കല്ലാര്‍ പാലത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടരുന്ന വെള്ളക്കെട്ട് പരിഹാരമില്ലാത്ത പ്രശ്നമായി തുടരുന്ന സ്ഥിതിയാണ്. ശക്തമായ മഴയില്‍ കല്ലും മണ്ണും ഒഴുകി വന്നടിഞ്ഞ് വള്ളം ഒഴുകി പോകാനുള്ള ദ്വാരങ്ങള്‍ അടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ദേശീയപാതയോരത്ത് കൃത്യമായ ഓടകളില്ലാത്തതാണ് പാലത്തിലൂടെ വെള്ളം ഒഴുകാന്‍ കാരണം. പാലത്തിലെ കോണ്‍ക്രീറ്റ് ഇളകി പലഭാഗങ്ങളിലും വലിയ കുഴികള്‍ രൂപം കൊണ്ടിട്ടുണ്ട്. വെള്ളം നിറഞ്ഞ് കിടക്കുമ്പോള്‍ കുഴിയറിയാതെ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതും സ്ഥിരം സംഭവമാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതല്‍ അപകടത്തില്‍പെടുന്നത്. മഴ പെയ്ത് തോരുന്നതോടെ പാലമാകെ ചെളികുണ്ടായി മാറും. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നടയാത്രികരുടെ ദേഹത്ത് ചെളി തെറിക്കുന്നത് വാക്ക് തര്‍ക്കങ്ങള്‍ക്കും ഇടവരുത്താറുണ്ട്. കഴിഞ്ഞ കുറേ നാളുകളായി നിലനില്‍ക്കുന്ന കല്ലാര്‍ പാലത്തിലെ ഈ പ്രശ്നത്തിന് പരിഹാരം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
What's Your Reaction?






