എസ്എന്‍ഡിപിയോഗം കഞ്ഞിക്കുഴിയില്‍ സൗജന്യ നേത്ര ചികിത്സാക്യാമ്പ് നടത്തി
എസ്എന്‍ഡിപിയോഗം കഞ്ഞിക്കുഴിയില്‍ സൗജന്യ നേത്ര ചികിത്സാക്യാമ്പ് നടത്തി

ഇടുക്കി: എസ്എന്‍ഡിപിയോഗം തൊടുപുഴ യൂണിയനും കഞ്ഞിക്കുഴി ശാഖയും തേനി അരവിന്ദ് കണ്ണാശുപത്രിയും ചേര്‍ന്ന് സൗജന്യ നേത്ര ചികിത്സാക്യാമ്പ് നടത്തി. കഞ്ഞിക്കുഴി എസ്എന്‍യുപി സ്‌കൂള്‍ ഹാളില്‍ തൊടുപുഴ യൂണിയന്‍ ചെയര്‍മാന്‍ ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് ഇ എസ് സജീവ് അധ്യക്ഷനായി. മലനാട് യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. എം ജി സുനില്‍കുമാര്‍, ഷിബു മുണ്ടപ്ലാക്കല്‍, പ്രസാദ് ഇലവുങ്കല്‍, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






