കഞ്ഞിക്കുഴി പഞ്ചായത്ത് സിഡിഎസ് വിപുലമായ പരിപാടികളോടെ വാര്‍ഷികം
കഞ്ഞിക്കുഴി പഞ്ചായത്ത് സിഡിഎസ് വിപുലമായ പരിപാടികളോടെ വാര്‍ഷികം

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് സിഡിഎസ് വാര്‍ഷികം ആഘോഷിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. കഞ്ഞിക്കുഴിയില്‍ നടന്ന വിളംബര റാലിയില്‍ നൂറുകണക്കിന് കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ജോസഫ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീര്‍ണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷാമോഹന്‍, സാന്ദ്ര ജിന്നി, പഞ്ചായത്തംഗങ്ങളായ സില്‍വി സോജന്‍, പ്രദീപ് മധു, ബേബി ഐക്കര, ടിന്‍സി ജെയ്‌മോന്‍, ഐസന്‍ ജിത്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സലിംകുമാര്‍, അനില്‍ ജിത്ത്, പുഷ്പ തോമസ് എന്നിവര്‍ സംസാരിച്ചു. മികച്ച എഡിഎസുകളെയും റാലിയില്‍ മികവ് പുലര്‍ത്തിയ കുടുംബശ്രീ യൂണിറ്റുകളെയും വിദ്യാഭ്യാസ, കായിക മേഖലകളില്‍ നേട്ടംകൈവരിച്ചവരെയും അനുമോദിച്ചു.
What's Your Reaction?






