വണ്ടിപ്പെരിയാറില്‍ കാര്‍ഷിക വികസന വകുപ്പ് കര്‍ഷക ദിനാചരണം നടത്തി
വണ്ടിപ്പെരിയാറില്‍ കാര്‍ഷിക വികസന വകുപ്പ് കര്‍ഷക ദിനാചരണം നടത്തി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ കേരള കാര്‍ഷിക വികസന ക്ഷേമ വകുപ്പ് കര്‍ഷക ദിനാചരണം നടത്തി. പഞ്ചായത്ത് കൃഷിഭവനില്‍ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുടെ ബാന്‍ഡ് മേളത്തോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പഞ്ചായത്തിലെ കുട്ടി കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരെ മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. യോഗത്തില്‍ വളം വിതരണവും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശ്രീരാമന്‍ അധ്യക്ഷനായി. ഇടുക്കി ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, ബ്ലോക്ക് പഞ്ചായത്തംഗം പി എം നൗഷാദ,് കൃഷി ഓഫീസര്‍ ടിന്റുമോള്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






