തോപ്രാംകുടി കിളിയാര്‍കണ്ടത്ത് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് നടത്തി
തോപ്രാംകുടി കിളിയാര്‍കണ്ടത്ത് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് നടത്തി
ഇടുക്കി: കിളിയാര്‍കണ്ടം പൗരസമിതിയും ജില്ലാ ചെസ് അസോസിയേഷനും ചേര്‍ന്ന് 4-ാമത് ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. വാത്തിക്കുടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജുമോന്‍ തോമസ് ഉദ്ഘാനവും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. എബി തോമസ് സമ്മാനദാനം നിര്‍വഹിച്ചു. പ്രോഗ്രം കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ തോമസ് പത്താഴക്കല്ലുങ്കല്‍ അധ്യക്ഷനായി. മുരിക്കാശേരി എസ് ഐ കെ ഡി മണിയന്‍ മുഖ്യപ്രഭാഷണം നടത്തി. കെ കെ സന്തോഷ് കിഴക്കേടത്ത്, ഷൈജു പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?