കരുണാപുരം പഞ്ചായത്ത് ഭരണസമിതി ഭിന്നശേഷി കുട്ടികളോട് ക്രൂരത കാണിക്കുന്നുവെന്ന് യുഡിഎഫ്
കരുണാപുരം പഞ്ചായത്ത് ഭരണസമിതി ഭിന്നശേഷി കുട്ടികളോട് ക്രൂരത കാണിക്കുന്നുവെന്ന് യുഡിഎഫ്

ഇടുക്കി : കരുണാപുരം പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണസമിതി ഭിന്നശേഷി കുട്ടികളോട് ക്രൂരത കാട്ടിയെന്ന് യുഡിഎഫ്.. ഭിന്നശേഷി കുട്ടികളുടെ കലോത്സവത്തിന് ചെലവഴിക്കേണ്ട തുക ഉപയോഗിച്ച് പഞ്ചായത്ത് അംഗങ്ങൾക്കും ജീവനക്കാര്‍ക്കും ബാഗുകള്‍ വിതരണം ചെയ്തു. മുന്‍വര്‍ഷങ്ങളില്‍ 75,000 രൂപയാണ് കലോത്സവത്തിനായി മാറ്റിവച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം തുക ഒരുലക്ഷമാക്കി ഉയര്‍ത്തുകയായിരുന്നു. ഇതില്‍ 73,000 രൂപ മാത്രമാണ് ചിലവഴിച്ചത്. കുട്ടികള്‍ക്ക് ബാഗുകളും വിതരണം ചെയ്തിരുന്നു. ബാക്കിവന്ന തുക കൈക്കലാക്കുന്നതിനായി പഞ്ചായത്ത് അംഗങ്ങളെ സ്വാധീനിക്കാന്‍ എല്ലാ മെമ്പര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ബാഗുകള്‍ വാങ്ങി നല്‍കുകയായിരുന്നു. എന്നാല്‍ യു.ഡി.എഫ് അംഗങ്ങൾ ഇതില്‍ പ്രതിഷേധം ഉയര്‍ത്തി. ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ അന്വേഷിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ നല്‍കി ഒരു യുഡിഎഫ് മെമ്പറെ വിലയ്ക്കുവാങ്ങി പ്രസിഡന്റാക്കുകയും അവര്‍ മുഖേന ലക്ഷങ്ങളുടെ അഴിമതി നടത്തുകയും ചെയ്തു എന്നതാണ് സിപിഐഎമ്മിന്റെ കരുണാപുരത്തെ ഏക വികസന നേട്ടം. ഓണാഘോഷത്തിന്റെ പേരില്‍ വ്യാപക പണപ്പിരിവാണ് പഞ്ചായത്തില്‍ നടത്തിയത്. ഇതിന്റെ കണക്കുകളോ പ്രഹസനമായി മാറിയ കേരളോത്സവത്തിന്റെ കണക്കുകളോ പഞ്ചായത്ത് കമ്മറ്റിയില്‍ അവതരിപ്പിച്ചിട്ടില്ല. പഞ്ചായത്തില്‍നിന്ന് വ്യാപകമായി വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയതായും മെമ്പര്‍മാര്‍ ആരോപിച്ചു. സ്റ്റേറ്റ് ബാങ്കിനായി നിര്‍മിച്ച കെട്ടിടം കാടുപിടിച്ച് കിടക്കുകയാണ്. പ്രഖ്യാപിച്ച ശബരിമല ഇടത്താവള പദ്ധതിയും, പിഎംഎവൈ പദ്ധതി തുടങ്ങിയ ഒട്ടേറ പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. ഇത്തരത്തില്‍ കരുണാപുരത്തെ ജനങ്ങളെ എല്‍ഡിഎഫ് ഭരണസമിതി വഞ്ചിച്ചിരിക്കുകയാണ്. സി.പി. ഐ. എം ഏരിയാ സെക്രട്ടറിയുടെ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും, അഴിമതികള്‍ക്കെതിരെ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും വാർത്താസമ്മേളനത്തിൽ മിനി പ്രിന്‍സ്, സുനില്‍ പൂതക്കുഴിയില്‍, നടരാജപിള്ള, ആന്‍സി തോമസ്, ശ്യാമളാ മധുസൂതനന്‍, കെ.കെ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.
What's Your Reaction?






