എച്ച്‌സിഎന്‍ വാര്‍ത്ത ഫലംകണ്ടു: വണ്ടിപ്പെരിയാറിലെ സഹോദരിമാരുടെ വീട്ടില്‍ വൈദ്യുതിയെത്തി
എച്ച്‌സിഎന്‍ വാര്‍ത്ത ഫലംകണ്ടു: വണ്ടിപ്പെരിയാറിലെ സഹോദരിമാരുടെ വീട്ടില്‍ വൈദ്യുതിയെത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ സഹോദരിമാരായ വിദ്യാര്‍ഥികള്‍ക്ക് ഇനി വൈദ്യുതി വെളിച്ചത്തില്‍ പഠിക്കാം. കലക്ടറുടെ ഇടപെടലില്‍ ശനിയാഴ്ച ഇവരുടെ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ നല്‍കി. എച്ച്‌സിഎന്‍ ഉള്‍പ്പെടെയുള്ള മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടല്‍.
എസ്റ്റേറ്റ് ക്ലബ് ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന മോഹന്റെ മക്കളായ ഹര്‍ഷിനി, ഹാഷിനി എന്നിവര്‍ രണ്ടുമാസത്തിലേറെയായി ഇരുട്ടില്‍ കഴിഞ്ഞിരുന്നത് എച്ച്‌സിഎന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട കലക്ടര്‍ ഇടപെടുകയും വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പോബ്‌സ് എസ്റ്റേറ്റ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് പോസ്റ്റ് സ്ഥാപിക്കാന്‍ സമ്മതിച്ചു. ശനിയാഴ്ച രാവിലെ കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തെത്തി രണ്ട് പോസ്റ്റുകള്‍ സ്ഥാപിച്ച് വൈകിട്ട് നാലോടെ കണക്ഷന്‍ ലഭ്യമാക്കി. വൈദ്യുതി എത്തിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും മോഹനനും മക്കളും നന്ദി അറിയിച്ചു.
What's Your Reaction?






