കേരള കോണ്‍ഗ്രസ് മുരിക്കാശേരി മണ്ഡലം കണ്വന്ഷന് നടത്തി
കേരള കോണ്‍ഗ്രസ് മുരിക്കാശേരി മണ്ഡലം കണ്വന്ഷന് നടത്തി

ഇടുക്കി: കേരള കോണ്‍ഗ്രസ് മുരിക്കാശേരി മണ്ഡലം കണ്വന്ഷന് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ക്കുള്ള കാലഘട്ടം അടുത്ത സാഹചര്യത്തിലാണ് മണ്ഡലം കണ്‍വന്‍ഷനുകള്‍ നടത്തുന്നത്. ചടങ്ങില്‍
മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യന്‍ മ്ലാക്കുഴിയില് അധ്യക്ഷനായി. സംസ്ഥാന ഉന്നതാധികാര സമിതി കോ-ഓര്‍ഡിനേറ്റര്‍ അബു ജോണ്‍ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. തോമസ് പെരുമന, ഷെനി സജി, ടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസ്, മറ്റുനേതാക്കളായ എം മോനിച്ചന്, പ്രദീപ് ജോര്‍ജ്, സണ്ണി തെങ്ങുംപള്ളി, ബിബിന്‍ എബ്രഹാം, ഡോളി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






