യുഡിഎഫ് തോപ്രാംകുടിയില്‍ പ്രതിഷേധയോഗം നടത്തി
യുഡിഎഫ് തോപ്രാംകുടിയില്‍ പ്രതിഷേധയോഗം നടത്തി

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്കെതിരെ യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. തോപ്രാംകുടി ടൗണില്‍ സംഘടിപ്പിച്ച യോഗം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ മറ്റക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം കണ്‍വീനര്‍ ജോയി കൊച്ചുകരോട്ട് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ജയ്‌സണ്‍ കെ ആന്റണി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, അഡ്വ. എബി തോമസ്, ടോമി തെങ്ങുംപള്ളി, അനീഷ് ചേനകര, വിനോദ് ജോസഫ്, ആലീസ് ഗോപുരത്തിങ്കല്‍, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, റെജിമോള്‍ റെജി, ഐപ്പ് അറുകക്കല്‍, അവറാച്ചന്‍ മൂത്താരിയില്‍, സാബു പള്ളിത്താഴെ, ജോബി വയലില്‍, ചാക്കോ കൊല്ലമന, മണി ഇടപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






