കട്ടപ്പന ടൗണ്‍ ഹാള്‍ വാടക കൂട്ടി: കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ്- ബിജെപി പ്രതിഷേധം: ടൗണ്‍ഹാള്‍ നവീകരണത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്ന് ഭരണപക്ഷം
കട്ടപ്പന ടൗണ്‍ ഹാള്‍ വാടക കൂട്ടി: കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ്- ബിജെപി പ്രതിഷേധം: ടൗണ്‍ഹാള്‍ നവീകരണത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്ന് ഭരണപക്ഷം
ഇടുക്കി: നവീകരിച്ച കട്ടപ്പന ടൗണ്‍ഹാളിന്റെ വാടക വര്‍ധിപ്പിച്ച നടപടിയില്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. വാടകത്തുക വര്‍ധിപ്പിച്ചത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വാടക 15,000ല്‍നിന്ന് 25,000 രൂപയായാണ് വര്‍ധിപ്പിച്ചത്. എന്നാല്‍, ടൗണ്‍ഹാള്‍ നവീകരണത്തില്‍ വിയോജനം രേഖപ്പെടുത്തിയവരാണ് പ്രതിഷേധവുമായി വരുന്നതെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ ബെന്നി പറഞ്ഞു. 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഭരണസമിതി ഭൂരിഭാഗം പദ്ധതികളും നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ ബീനാ ടോമിയുടെ അധ്യക്ഷയായി. 11 പെന്‍ഷന്‍ അപേക്ഷകളില്‍ 9 എണ്ണത്തിന് അനുമതി നല്‍കി. 23 അജണ്ടകളായിരുന്നു ചര്‍ച്ചയ്ക്ക് പരിഗണിച്ചത്.
What's Your Reaction?