മാലി മുളക് കൃഷിയില്‍ നൂറുമേനി വിളവ് കൊയ്ത് മുരിക്കുംതൊട്ടി സ്വദേശി അജി
മാലി മുളക് കൃഷിയില്‍ നൂറുമേനി വിളവ് കൊയ്ത് മുരിക്കുംതൊട്ടി സ്വദേശി അജി
ഇടുക്കി: രാജകുമാരി മുരിക്കുംതൊട്ടി ചുണ്ടന്‍കുഴി അജി ഇടവിളയായി കൃഷി ചെയ്ത മാലി മുളകില്‍ നിന്ന് നൂറുമേനി വിളവെടുത്തു. വര്‍ഷങ്ങളായി ഏലം കൃഷി ചെയ്യുന്ന അജി റീ പ്ലാന്റിനായി നിലം ഒരുക്കിയപ്പോഴാണ് താല്‍കാലികമായി മാലി മുളകും കൃഷി ചെയ്തത്. നാലേക്കര്‍ സ്ഥലത്ത് ഇറക്കിയ കൃഷി മൂന്നാം മാസം മുതല്‍ വിളവ് ലഭിച്ചു തുടങ്ങി. കിലോഗ്രാമിന് 20 രൂപ മുതല്‍ 400 രൂപ വരെ വില ലഭിയ്ക്കാറുണ്ട്. കിലോഗ്രാമിന് 100 രൂപ എങ്കിലും സ്ഥിരം വില ലഭിച്ചാല്‍ കൃഷി ലാഭകരമായി കൊണ്ടുപോകാമെന്ന് അജി പറഞ്ഞു. നെടുങ്കണ്ടവും കട്ടപ്പനയും ഉള്‍പ്പടെയുള്ള മേഖലകളില്‍ മാര്‍ക്കറ്റ് ഉള്ളതിനാല്‍ വില്പനയ്ക്കും പ്രതിസന്ധിയില്ല.
What's Your Reaction?