ഭൂനിയമ ഭേദഗതി ചട്ടം: എല്‍ഡിഎഫ് കുമളിയില്‍ അഭിവാദ്യ പ്രകടനവും യോഗവും നടത്തി
ഭൂനിയമ ഭേദഗതി ചട്ടം: എല്‍ഡിഎഫ് കുമളിയില്‍ അഭിവാദ്യ പ്രകടനവും യോഗവും നടത്തി

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടം യാഥാര്‍ഥ്യമാക്കിയ സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് എല്‍ഡിഎഫ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റി കുമളി ഒന്നാംമൈലില്‍ പ്രകടനവും പൊതുയോഗവും നടത്തി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഭൂനിയമ ഭേദഗതി ബില്‍ പാസാക്കി ചട്ടം രൂപീകരിച്ചത്. യുഡിഎഫും ചില അരാഷ്ട്രീയ സംഘടനകളും ഇപ്പോള്‍ നടത്തുന്ന പ്രചാരണത്തിന് പ്രസക്തിയില്ല. ജില്ലയിലെ നിര്‍മാണ നിരോധനത്തിനും പ്രശ്നങ്ങള്‍ക്കും യുഡിഎഫാണ് ഉത്തരവാദി. എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ഫ്രണ്ട്(എം) ജില്ലാ കമ്മിറ്റിയംഗം ബിജു പഴയമഠം അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി എസ് രാജന്‍, ആര്‍ തിലകന്‍, ഏരിയ സെക്രട്ടറി എസ് സാബു, സിപിഐ പീരുമേട് മണ്ഡലം സെക്രട്ടറി വി കെ ബാബുക്കുട്ടി, ജോസ് ഫിലിപ്പ്, ടോണി ചെരുവുപറമ്പില്‍, കുസുമം സതീഷ്, കെ സിദ്ധിഖ്, ജോയി വടക്കേടം, പി ജെ ടൈറ്റസ് എന്നിവര്‍ സംസാരിച്ചു. നിരവധി പ്രവര്‍ത്തകര്‍ പ്രകടനത്തിലും പൊതുയോഗത്തിലും പങ്കെടുത്തു.
What's Your Reaction?






