ഇടവിട്ടുള്ള മഴ: അണക്കരയിലെ നെല്‍ കര്‍ഷകര്‍ക്ക് ദുരിതം

ഇടവിട്ടുള്ള മഴ: അണക്കരയിലെ നെല്‍ കര്‍ഷകര്‍ക്ക് ദുരിതം

Dec 6, 2025 - 11:06
 0
ഇടവിട്ടുള്ള മഴ: അണക്കരയിലെ നെല്‍ കര്‍ഷകര്‍ക്ക് ദുരിതം
This is the title of the web page

ഇടുക്കി: ഇടവിട്ട് പെയ്യുന്ന മഴ അണക്കരയിലെ നെല്‍കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഉല്‍പാദന ചെലവിലെ വര്‍ധനയും തൊഴിലാളി ക്ഷാമമവും നിമിത്തം അണക്കര പാടത്ത് നിലവില്‍ നെല്‍കൃഷി നാമമാത്രമാണ്. ഇതിനെയെല്ലാം മറികടന്ന് നെല്‍കൃഷിയോടുള്ള താല്‍പര്യം മൂലം  വിത്തിറക്കുന്ന കര്‍ഷകര്‍ക്കാണ് ഇടവിട്ടുള്ള മഴ തിരിച്ചടിയായത്. വിളവെടുത്തിയ നെല്‍ക്കതിരുകള്‍ കൊയ്‌തെടുക്കുന്നത് നിലവിലെ കാലാവസ്ഥയില്‍ വലിയ വെല്ലുവിളിയാണ്. നെല്‍പ്പാടത്തെ ജോലികള്‍ക്ക് ഇപ്പോള്‍ സ്ത്രീ തൊഴിലാളികളെ കിട്ടാതായതോടെ പുരുഷന്‍മാരായ തൊഴിലാളികളാണ് നെല്ല് കൊയ്‌തെടുക്കുന്നത്. ഇവര്‍ക്ക് 1200 രൂപയാണ് ദിവസ കൂലി. ഇത്രയും കൂലി നല്‍കി കൊയ്‌തെടുക്കുന്ന നെല്ല് ഉണങ്ങാന്‍ ആവശ്യത്തിന് വെയില്‍ കിട്ടാതായതോടെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. കാലാവസ്ഥ ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഏലക്ക സ്റ്റോറിലോ മറ്റോ നല്‍കി കൂലി കൊടുത്ത് ഉണക്കിയെടുക്കേണ്ട അവസ്ഥയാണ്. എന്നാല്‍ വെയിലത്ത് ഉണക്കിയെടുക്കേണ്ട വൈക്കോല്‍ മഴയും തണുപ്പും കാരണം അഴുകി നശിക്കുകയാണ്. ഈ മേഖലയില്‍ ഇനിയും വിളവെത്തിയ നെല്‍ക്കതിരുകള്‍ കൊയ്‌തെടുക്കാനുണ്ട്. തുടര്‍ച്ചയായി മഴ മൂലം പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ വീണടിഞ്ഞു കിടക്കുകയാണ് നെല്‍ചെടികള്‍. ഭീമമായ ഉല്‍പ്പാദന ചെലവ് വകവയ്ക്കാതെ നെല്‍കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് നിലവിലെ കാലാവസ്ഥ നല്‍കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow