എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വണ്ടിപ്പെരിയാറില്‍ പര്യടനം നടത്തി
എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വണ്ടിപ്പെരിയാറില്‍ പര്യടനം നടത്തി
ഇടുക്കി: ജില്ലാ പഞ്ചായത്ത് വണ്ടിപ്പെരിയാര്‍ ഡിവിഷന്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍, പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പര്യടനം വണ്ടിപ്പെരിയാറില്‍ സമാപിച്ചു. സമാപന സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍ തിലകന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനം നടത്തുന്ന എല്‍ഡിഎഫ് ഭരണസമിതിയായിരിക്കും പഞ്ചായത്തില്‍ അധികാരത്തിലെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തേങ്ങാക്കല്ലില്‍ നിന്നാരംഭിച്ച മ്ലാമല, കീരിക്കര, പശുമല, തുടങ്ങിയ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കെ എം ഉഷ അധ്യക്ഷയായി. സിപിഐ പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ് വി കെ ബാബുക്കുട്ടി, ജോസ് കെ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വണ്ടിപ്പെരിയാര്‍ ഡിവിഷന്‍ സ്ഥാനാര്‍ഥി ഹേമലത എന്നിവര്‍ സംസാരിച്ചു.
What's Your Reaction?