കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബ സുരക്ഷാനിധി വിതരണവും ജൂണ്‍  1ന് 

കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബ സുരക്ഷാനിധി വിതരണവും ജൂണ്‍  1ന് 

May 31, 2025 - 16:24
May 31, 2025 - 16:26
 0
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും കുടുംബ സുരക്ഷാനിധി വിതരണവും ജൂണ്‍  1ന് 
This is the title of the web page

ഇടുക്കി: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 54-ാമത് വാര്‍ഷിക പൊതുയോഗവും കുടുംബ സുരക്ഷാനിധി വിതരണവും ജൂണ്‍  1ന് ഞായറാഴ്ച വൈകിട്ട് 5ന് കട്ടപ്പന കല്ലറക്കല്‍ റസിഡന്‍സിയില്‍ നടക്കും. കെവിവിഇഎസ് ജില്ലാ  പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍  ഉദ്ഘാടനം ചെയ്യും. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് അധ്യക്ഷനാകും. കട്ടപ്പനയില്‍ മരണപ്പെട്ട വ്യാപാരിയുടെ കുടുംബത്തിന് സുരക്ഷാനിധി പദ്ധതിയില്‍ നിന്ന് 6 ലക്ഷം രൂപ നല്‍കും. ഒപ്പം പദ്ധതിയിലേക്ക് കൂടുതല്‍ ആളുകള്‍ക്ക് അംഗത്വം നല്‍കും. വ്യാപാരിയുടെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ സുരക്ഷ, ക്ഷേമം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതി ജില്ലാ ചെയര്‍മാന്‍ ഡയസ് പുല്ലന്‍ വിശദീകരണം നല്‍കും. യോഗത്തില്‍ എംജി സര്‍വകലാശാല പരീക്ഷയില്‍ റാങ്ക് ജേതാവായ നൂപ അനൂപിനെയും, എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും  അനുമോദിക്കും. മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ്  കെ ആര്‍ വിനോദ്, എം കെ തോമസ്, ഷിജോ തടത്തില്‍, ജോഷി കുട്ടട, കെ പി ബഷീര്‍, സാജു പട്ടരുമഠം, മുംതാസ് ഇബ്രാഹിം, ഷിയാസ് എ കെ, സിജോമോന്‍ ജോസ്  എന്നിവര്‍ സംസാരിക്കും. നേതാക്കളായ സാജന്‍ ജോര്‍ജ്, ജോഷി കുട്ടട, സിജോമോന്‍ ജോസ്, കെ പി ബഷീര്‍, എം കെ തോമസ്, സാജു പട്ടുരുമഠം, ബൈജു എബ്രഹാം, രമണന്‍ പടന്നയില്‍  എന്നിവര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow