അടിമാലിയില്‍ 2 കിലോ കഞ്ചാവുമായി 19കാരന്‍ പിടിയില്‍
അടിമാലിയില്‍ 2 കിലോ കഞ്ചാവുമായി 19കാരന്‍ പിടിയില്‍

ഇടുക്കി: സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി 19കാരന്‍ അറസ്റ്റിലായി. രാജാക്കാട് സ്വദേശി അഭിനന്ദാണ് പെരുമ്പാവൂരില്‍നിന്ന് രാജാക്കാട്ടേയ്ക്ക് വരുന്നതിനിടെ അടിമാലി ഇരുമ്പുപാലത്ത് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലായത്. ഇതര സംസ്ഥാനക്കാര്‍ പെരുമ്പാവൂരില്‍ എത്തിക്കുന്ന കഞ്ചാവ് രാജാക്കാട്ട് എത്തിച്ച് അഭിനന്ദ ചില്ലറ വില്‍പ്പന നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. ഏതാനും നാളുകളായി യുവാവ് നര്‍ക്കോട്ടിക് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സിഐ മനൂപ് വി പി, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് അഷ്‌റഫ് കെ എം, ദിലീപ് എന്‍ കെ, പ്രിവന്റീവ് ഓഫീസര്‍ ബിജു മാത്യു, സിഇഒമാരായ അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് ഷാന്‍, ബിബിന്‍ ജെയിംസ്, സുബിന്‍ പി വര്‍ഗീസ്, നിധിന്‍ ജോണി എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?






