രാജാക്കാട് സിഎച്ച്‌സി പടിക്കല്‍ യുഡിഎഫ് ധര്‍ണ നടത്തി
രാജാക്കാട് സിഎച്ച്‌സി പടിക്കല്‍ യുഡിഎഫ് ധര്‍ണ നടത്തി

ഇടുക്കി: രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ആവശ്യത്തിന് മരുന്നും ജീവനക്കാരേയും എത്തിച്ച് കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് രാജാക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുല്ലക്കാനം സിഎച്ച്‌സി പടിക്കല്‍ രണ്ടാംഘട്ട ധര്‍ണ നടത്തി. കെപിസിസി അംഗം ആര്‍. ബാലന്‍പിള്ള ഉദ്ഘാടനം ചെയ്തു. 38 വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയില്‍ വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കിടത്തി ചികിത്സയില്ല. മുല്ലക്കാനം കിഴക്കേക്കവലയില്‍ നിന്നാരംഭിച്ച പ്രതിഷേധപ്രകടനം സിഎച്ച്‌സി കവാടത്തില്‍ പൊലീസ് തടഞ്ഞു. യുഡിഎഫ് ചെയര്‍മാന്‍ സിബി കൊച്ചുവള്ളാട്ട് അധ്യക്ഷനായി. കണ്‍വീനര്‍ ജോഷി കന്യാക്കുഴി, ഒ.എസ് ജോസഫ്, ചാക്കോ നടുക്കുടി, ജോസ് ചിറ്റടി, സുധീര്‍ കോട്ടക്കുടി, കെ എസ് ശിവന്‍, എം.പി ജോസ്, ഷാജി അമ്പാട്ട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






