കോണ്‍ഗ്രസ് കുമളി പൊലീസ് സ്റ്റേഷന്‍ പടിക്കലേക്ക് മാര്‍ച്ച് നടത്തി
കോണ്‍ഗ്രസ് കുമളി പൊലീസ് സ്റ്റേഷന്‍ പടിക്കലേക്ക് മാര്‍ച്ച് നടത്തി

ഇടുക്കി: കുന്നകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കുമളി പോലീസ് സ്റ്റേഷന്‍ പടിക്കലേക്ക് മാര്‍ച്ച് നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ കീഴില്‍ പൊലീസ് അതിക്രമം നടത്തുകയാണെന്നും കേവലം എട്ടുമാസത്തെ ഭരണത്തിന്റെ ബലത്തില്‍ പൊലീസ് അതിക്രമം തുടര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കെപിസിസിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായാണ് ചക്കുപള്ളം, കുമളി മണ്ഡലം കമ്മിറ്റികള്‍ കുമളിയില്‍ മാര്‍ച്ച് നടത്തിയത്. കുളത്തപാലത്തു നിന്നാരംഭിച്ച മാര്‍ച്ച് പൊലീസ് സ്റ്റേഷന് മുമ്പില്‍ പൊലീസ് തടഞ്ഞു. കുമളി മണ്ഡലം പ്രസിഡന്റ് പി പി റഹിം അധ്യക്ഷനായി. പീരുമേട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോബിന്‍ കാരക്കാട്ട്, ചക്കുപള്ളം മണ്ഡലം പ്രസിഡന്റ് വി വി മുരളി, ബ്ലോക്ക് സെക്രട്ടറി ബിനേഷ് ചക്കുപള്ളം, റോഷന്‍ കണ്ണന്താനത്ത്, അജി കീഴാറ്റ്, സിബി വെള്ളമറ്റം, ടോണി തോമസ്, ഷൈല ഹൈദ്രോസ് എന്നിവര്‍ സംസാരിച്ചു.
**
What's Your Reaction?






