ഭൂനിയമ ഭേദഗതി ചട്ടം ജനങ്ങളെ സംരക്ഷിക്കാന്‍: മന്ത്രി റോഷി അഗസ്റ്റിന്‍
ഭൂനിയമ ഭേദഗതി ചട്ടം ജനങ്ങളെ സംരക്ഷിക്കാന്‍: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ഇടുക്കിയിലെ ഉള്‍പ്പെടെ ജനങ്ങളെ സംരക്ഷിക്കാനാണ് ഭൂനിയമ ഭേദഗതി ചട്ടം സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പുതിയ ചട്ടത്തില്‍ താന്‍ സംതൃപ്തനാണ്. ഈ നിയമനിര്‍മാണത്തിന് താന്‍ സര്‍ക്കാരിന്റെ ഭാഗമായപ്പോഴും എതിര്‍ചേരിയിലായിരുന്നപ്പോഴും നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ചവര്‍ ഇപ്പോള്‍ പിന്നോട്ട് പോയി. ഈ രണ്ട് ബില്ലും ജനങ്ങളെ സംരക്ഷിക്കാനാണ്. ജനപക്ഷത്ത് സര്‍ക്കാരും സര്‍ക്കാര്‍ പക്ഷത്ത് ജനങ്ങളുമുണ്ടെന്നും മന്ത്രി കട്ടപ്പനയില്‍ പറഞ്ഞു.
What's Your Reaction?






