ലഹരി വിരുദ്ധ ബോധവല്‍ക്കരണം: പുളിയന്‍മലയില്‍നിന്ന് അണക്കരയിലേക്ക് മാരത്തണ്‍ നടത്തി
ലഹരി വിരുദ്ധ ബോധവല്‍ക്കരണം: പുളിയന്‍മലയില്‍നിന്ന് അണക്കരയിലേക്ക് മാരത്തണ്‍ നടത്തി

ഇടുക്കി: ജെസിഐ അണക്കര സ്‌പൈസ് വാലിയും വണ്ടന്‍മേട് പൊലീസുംചേര്‍ന്ന് ലഹരിക്കെതിരെ മാരത്തണ്‍ നടത്തി. പുളിയന്‍മലയില്‍നിന്ന് അണക്കരയിലേക്ക് നടത്തിയ മാരത്തോണ്‍ കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ചങ്ങനാശേരി സ്വദേശി റിജിന്‍ ബാബു ഒന്നാംസ്ഥാനം കരസ്ഥമാക്കി. രണ്ടാംസ്ഥാനം കോഴിക്കോട് സ്വദേശി അതുല്‍ പി പിയും മൂന്നാം സ്ഥാനം വെള്ളാരംകുന്ന് സ്വദേശി കെ എം സജിനും നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാംസ്ഥാനം കോതമംഗലം സ്വദേശിനി ജിന്‍സിയും രണ്ടാംസ്ഥാനം ഇരട്ടയാര്‍ സ്വദേശിനി ആഷാ സോമനും മൂന്നാം സ്ഥാനം അണക്കര സ്വദേശിനി രാഗിമോളും നേടി. കുട്ടികളുടെ വിഭാഗത്തില്‍ ചേറ്റുകുഴി സ്വദേശിനി മിയമോള്‍ ജേതാവായി.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ജെസിഐ അണക്കര സ്‌പൈസസ് വാലി പ്രസിഡന്റ് ടിജോ കുഞ്ഞുമോന്‍ അധ്യക്ഷനായി. വണ്ടന്‍മേട് എസ്ഐ വിനോദ് സോപാനം ലഹരി വിരുദ്ധ സന്ദേശം നല്‍കി. വിന്‍സ് ജോസഫ്, സോബിന്‍ അങ്കിലാട്ട്, മുത്തൂറ്റ് പിന്‍കോര്‍പ്പ് ഏരിയ മാനേജര്‍ ഷൈന്‍, ഷനോജ് ടി ഡി, ജിജി കൊട്ടുപള്ളി, ടോമിച്ചന്‍ കോഴിമല, ബാബു സുരഭി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






