അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടി പ്രതിഷേധാര്‍ഹം: സുരേഷ് കുഴിക്കാട്ട്
അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടി പ്രതിഷേധാര്‍ഹം: സുരേഷ് കുഴിക്കാട്ട്
ഇടുക്കി: അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം പൂര്‍ണ്ണമായി നിരോധിച്ച് കെ എസ് ഇ ബി ഡാം സേഫ്റ്റി അതോരിറ്റിയുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന നടപടികള്‍ ഏതു ഭാഗത്തു നിന്നു വന്നാലും ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം ഞായറാഴ്ച്ച രാത്രിയിലാണ് ഗേറ്റ് സ്ഥാപിച്ച് നിരോധിച്ചത്. പഞ്ചായത്തിനെയോ ജനപ്രധിനിധികളെയോ അറിയിക്കാതെയായിരുന്നു നടപടി.
മുന്‍പ് ഗേറ്റ് സ്ഥാപിച്ച് സഞ്ചാരികളുടെ പ്രവേശനം തടയാന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു.ഇതേ തുടര്‍ന്ന് ഗേറ്റിന്റെ ഒരു ഭാഗം തുറന്ന് നല്‍കി.ഇതിനു പിന്നാലെയാണ് തുറന്നിട്ടിരുന്ന ഭാഗവും ഇരുമ്പ് ഗ്രില്‍ ഉപയോഗിച്ച് അടച്ചത്. അഞ്ചുരുളി ടൂറിസം തകര്‍ക്കാനായി ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും ഇത് ഒരു കാരണവശാലും അനുവധിക്കില്ലെന്നും ,സര്‍വ്വകക്ഷി യോഗം വിളിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും സുരേഷ് കുഴിക്കാട്ട് പറഞ്ഞു.
What's Your Reaction?